കുരിശ് മരണത്തിന്റെ തലേ ദിവസം യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്ക് അപ്പവും വീഞ്ഞും നല്‍കിയ ഒടുവിലത്തെ അത്താഴത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിയാണ് വിശ്വാസികള്‍ പെസഹ ആചരിക്കുന്നത്

ഇതിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. അന്ത്യഅത്താഴവേളയില്‍ ക്രിസ്തുദേവന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ സ്മരണപുതുക്കി ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും അപ്പംമുറിക്കല്‍ ശുശ്രൂഷയും ദേവാലയങ്ങളില്‍ നടക്കും. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മാര്‍പാപ്പ നേത്യത്വം നല്‍കും.

പെസഹ വ്യാഴത്തിലെ അവസാന കുർബാനയോടെ ഈസ്റ്റർ ദിനത്തിന് തുടക്കമാവുകയാണ്. നാളെയാണ് ദുഃഖ വെള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here