തിരുവനന്തപുരം: 25/4/2019 ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ അതി ശക്തമായ ന്യൂന മര്‍ദ്ദം രൂപപ്പെടുമെന്നും ,ഇതിന്റെ ഭാഗമായുണ്ടാവുന്ന ചുഴലിക്കാറ്റ് തമിഴ് നാട് തീരത്ത് വന്‍ നാശം വിതക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കേരള കര്‍ണ്ണാടക തീരത്ത് ഏപ്രില്‍ മുപ്പത്തോട് കൂടി അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നും ,കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .മല്‍സ്യ ബന്ധനത്തിനു പോയ കേരള കര്‍ണ്ണാടക , തമിഴ് നാട് തീരത്തെ മല്‍സ്യ തൊഴിലാളികള്‍ക്ക് ഏപ്രില്‍ 26 അതിരാവിലെ 12 മണിയോടെ തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി . കേരള തീരത്തും കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത ഉള്ളതിനാല്‍ ഏപ്രില്‍ 26 മുതല്‍ മുതല്‍ മത്സ്യ ബന്ധനo ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു .

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപം കൊള്ളുന്ന ന്യൂന മര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ഫാനി എന്നാകും പേരിടുക. ബംഗ്ലാദേശാണ് പേരിട്ടത്. ഓഖി എന്ന് ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ ലഭിക്കുമെന്നും, മുന്‍ കരുതല്‍ എടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂന മര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടു കേരളം തമിഴ് നാട് , കര്‍ണ്ണാടക തീര പ്രദേശത്ത് ആഞ്ഞടിക്കാനും , ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും , കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു .
കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധത്തിന് പോകാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . കടലില്‍ മത്സ്യബന്ധനത്തിനായി പോയിട്ടുള്ള മത്സ്യതൊഴിലാളികള്‍ നാളെ അര്‍ദ്ധ രാത്രിയോടെ തിരിച്ചെത്തണമെന്നു അധികൃതര്‍
ആവശ്യപ്പെട്ടു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ് . ന്യൂനമര്‍ദം രൂപപ്പെടുബോള്‍ കേരളത്തില്‍ സ്വീകരിക്കേണ്ട മുന്‍ ്കരുതലുകളെക്കുറിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here