തിരുവനന്തപുരം: 10/4/2019 കനത്ത വേനല്‍ ചൂടില്‍ ഉരുകി കൊണ്ടിരിക്കുന്ന കേരളത്തിന് ആശ്വാസമേകി വേനല്‍മഴയെത്തി. മലപ്പുറം ജില്ലയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം തുടങ്ങി സംസ്ഥാനത്തെട്ടാകെ ഇന്നലെ കനത്ത മഴ ലഭ്യമായി.വേനല്‍ മഴക്ക് സാധ്യതയുണ്ടെങ്കിലും താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൂര്യാഘാത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വേനല്‍ മഴ വൈകിയതോടെ നിലവില്‍ വലിയ പ്രതിസന്ധി സംസ്ഥാനം നേരിടുന്നുണ്ട്. 75 ശതമാനത്തോളം കുറവാണ് വേനല്‍ മഴയില്‍ ഇത്തവണയുണ്ടായത്. ഇതോടെ അന്തരീക്ഷ താപനില മിക്ക ജില്ലകളിലും 40 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here