തിരുവനന്തപുരം ; 18/4/2019  സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലോക്സഭാ വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇതുപ്രകാരം അവധി പ്രഖ്യാപിച്ചു നാളെ ഉത്തരവിറങ്ങും. മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമായിരിക്കും മാറ്റിവയ്ക്കേണ്ടി വരിക.

എന്നാൽ 22 ന് സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ടിക്കാറാം മീണ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചു.ഈ വിഷയത്തിലും നാളെ സർക്കാർ തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here